പദവി ഏറ്റെടുക്കുന്നതിനെതിരെ ഗൂഢാലോചന നടന്നുവെന്ന് എം.കെ. ദാമോദരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഏറ്റെടുക്കുന്നതിനെതിരെ ഉന്നതതല ഗൂഢാലോചന നടന്നെന്ന് എം.കെ.ദാമോദരന്‍. ഒരു ഇംഗ്ളീഷ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഭരണ പക്ഷത്തിലെ തന്നെ ചിലർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദാമോരൻ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുമ്പോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്യുതാനന്ദന്‍റെ ഹരജി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത് എന്നും എം.കെ. ദാമോദരൻ വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമം ഉണ്ടായി. ഇതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയാം. പക്ഷേ ആ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി എ.കെ. ദാമോദരനെ നിയമിക്കാനുള്ള തീരുമാനം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെ എം.കെ ദാമോദരന്‍ ചുമതല സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിക്കുകയായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.