ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ രംഗത്ത്. പദവി അനാവശ്യമാണെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പദവിയായി അത് മാറിയിട്ടുണ്ടെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു. ആര്‍.എസ്.എസിന്‍െറ മ്യൂസിയങ്ങളില്‍ ഇരിക്കേണ്ട പലരും രാജ്ഭവനിലാണ്. പദവിയുടെ ദുരുപയോഗവും വര്‍ധിച്ചിട്ടുണ്ട് -സുധാകര്‍ റെഡ്ഡി പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് അനുകൂലമായും ഗവര്‍ണര്‍ക്കെതിരായും സുപ്രീംകോടതി വിധിയുണ്ടായിട്ടും 48 മണിക്കൂറിനുള്ളില്‍ സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന ഗവര്‍ണര്‍ തഥാഗത റോയിയുടെ ഉത്തരവ് വിഡ്ഢിത്തം നിറഞ്ഞ ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പദവി സാമ്പത്തികഭാരവുമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.