ആറ് ഐ.എസ് പ്രവര്‍ത്തകര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം

ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഐ.എസ് പ്രവര്‍ത്തകരെന്ന് കരുതുന്ന ആറുപേര്‍ക്കെതിരെ ദേശീയ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹരിദ്വാറില്‍ കുംഭമേള സമയത്ത് ഭീകരാക്രമണം നടത്താനും ഇവര്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഖ്ലാഖുര്‍റഹ്മാന്‍, മുഹമ്മദ് അസീമുഷാന്‍, മുഹമ്മദ് മിറാജ്, മുഹമ്മദ് ഉസാമ, മുഹ്സിന്‍ ഇബ്രാഹീം സയ്യിദ്, യൂസുഫ് അല്‍ഹിന്ദി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. യു.എ.പി.എക്ക് പുറമെ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം.2019 ജനുവരി 18നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം അന്വേഷണം എന്‍.ഐ.എക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.