ബുർഹാൻ വാനി പാകിസ്​താൻ പിന്തുണയുള്ള ഭീകരവാദിയായിരുന്നെന്ന്​ രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ്​ ​ഗൺ ഉപയോഗിച്ചത്​ പരിശോധിക്കുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. കശ്​മീരിലെ ജനങ്ങളോട്​ സഹതാപമുണ്ടെന്നും എന്നാൽ തീവ്രവാദികൾക്കു ​നേരെ ബലപ്രയോഗം നടത്തുക തന്നെ ചെയ്യും. കൊല്ലപ്പെട്ട ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി പാകിസ്​താൻ പിന്തുണയുള്ള ഭീകരവാദിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കശ്​മീർ സംഘർഷം സംബന്ധിച്ച്​ പാർലമെൻറിൽ നടന്ന ചർച്ചക്ക്​ മറുപടി പറയുകായിരുന്നു അദ്ദേഹം.

ആവശ്യമെങ്കിൽ ജലപീരങ്കിയും പെല്ലറ്റ്​ ഷെല്ലുകളും ഉപയോഗിക്കുന്നത്​ നിയന്ത്രിക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. പെല്ലറ്റ്​ ഗൺ ഉപയോഗിച്ചതിലൂടെ എത്രപേർക്ക്​ പരിക്കേറ്റെന്നുള്ള റിപ്പോർട്ട്​ കിട്ടിയിട്ടുണ്ട്​. മാരകായുധങ്ങൾ ഉപയോഗിക്കരുതെന്നും പ്രതിഷേധക്കാർക്കുനേരെ സേനയെ ഉപയോഗിക്കുന്നതിൽ പരമാവധി സംയമനം പാലിക്കണമെന്നും കശ്​മീർ മുഖ്യമന്ത്രിയോടും സൈനിക മേധാവികളോടും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുമായി ചർച്ച നടത്തുന്നകാര്യം മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയു​െട കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇതുവരെ 39 പേരാണ്​ ക​ശ്​മീരിൽ ​െകാല്ലപ്പെട്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.