തല്‍ക്കാലം പുസ്തകമെഴുതാനില്ലെന്ന് രഘുറാം രാജന്‍

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലിരുന്നതിന്‍െറ അനുഭവങ്ങള്‍ ഉടനൊന്നും പുസ്തകരൂപത്തില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. അദ്ദേഹത്തിനു മുമ്പ് ഈ പദവിയിലുണ്ടായിരുന്ന ഡി. സുബ്ബറാവുവിന്‍െറ സ്മരണകള്‍ പുസ്തക രൂപത്തില്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളോട് രാജന്‍െറ പ്രതികരണം. ഇപ്പോള്‍ അത്തരമൊരു പുസ്തകമെഴുതാന്‍ ഉദ്ദേശിക്കുന്നില്ല, എന്നാല്‍, ഗവര്‍ണര്‍ പദവി വിട്ടശേഷം അക്കാദമിക് ഗ്രന്ഥരചനയിലേക്ക് തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
 2008-13 കാലഘട്ടത്തില്‍ ഗവര്‍ണറായിരുന്ന സുബ്ബറാവുവിന്‍െറ ‘ഹു മൂവ്ഡ് മൈ ഇന്‍ററസ്റ്റ് റേറ്റ്’ എന്ന ഗ്രന്ഥമാണ് അടുത്തിടെ പുറത്തുവന്നത്. പലിശ നിരക്ക് കുറക്കുന്നതിനുവേണ്ടി അന്നത്തെ ധനമന്ത്രിമാരായിരുന്ന പി. ചിദംബരത്തില്‍നിന്നും പ്രണബ് മുഖര്‍ജിയില്‍നിന്നും കടുത്ത സമ്മര്‍ദം നേരിടേണ്ടി വന്നതായി സുബ്ബറാവു പുസ്തകത്തില്‍ പറയുന്നു. വഴങ്ങാത്തതിന് വിലകൊടുക്കേണ്ടിയും വന്നു. ഡെപ്യൂട്ടി ഗവര്‍ണര്‍മാരെ നിയമിക്കുന്നതു സംബന്ധിച്ച തന്‍െറ ശിപാര്‍ശകള്‍ ചവറ്റുകൊട്ടയില്‍പോയത് അതിന് തെളിവാണെന്നും അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.