ന്യൂഡല്‍ഹി: തുര്‍ക്കിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതുവരെ കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാനും പൊതുസ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അവിടത്തെ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍നിന്ന് തുര്‍ക്കിയിലേക്കുള്ള യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സഹായം ആവശ്യമെങ്കില്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
അങ്കാറയില്‍ +905303142203, ഇസ്തംബൂളില്‍ +905305671095 എന്നീ നമ്പറുകളില്‍ സഹായത്തിന് ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഇതിനിടെ, ജനാധിപത്യത്തിനും ജനവിധിക്കും പിന്തുണ നല്‍കി രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ എല്ലാ വിഭാഗത്തോടും ഇന്ത്യ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.