ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിര്‍ജീവമായി കിടക്കുന്ന 40,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് നിയമ ഭേദഗതി നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
10 വര്‍ഷത്തിനു ശേഷം ഇതാദ്യമായി വിളിച്ചുചേര്‍ത്ത അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്താന്‍ മാത്രമല്ല; മറിച്ച്, ജനങ്ങളുടെ മികച്ച ഭാവി ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകൃതിവിഭവങ്ങള്‍ ലേലംചെയ്ത് ലഭിച്ച തുകയുടെ വലിയൊരു പങ്കും സംസ്ഥാനങ്ങള്‍ക്കാണ്.
തുറന്ന ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങളുടെ പങ്കുവെപ്പിനും ഇതു വേദിയാകും. അഭ്യന്തര സുരക്ഷ, വിദ്യാഭ്യാസം, യുവജന ശാക്തീകരണം എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു യോഗത്തിലെ ചര്‍ച്ചകള്‍. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ സഹകരണവും രഹസ്യവിവര കൈമാറ്റവും കൂടാതെ രാജ്യത്തിന്‍െറ അഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താനാവില്ളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏജന്‍സികളുടെ പരസ്പര സഹകരണവും പൊലീസ് സേനയുടെ സാങ്കേതികതയിലും സമീപനത്തിലുമുള്ള നവീകരണവും അത്യാവശ്യമാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും 31 മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരുമാണ് രാഷ്ട്രപതി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനത്തെിയപ്പോള്‍ കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല. കേന്ദ്രവുമായി ഉരസലിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിട്ടുനില്‍ക്കുമെന്ന സൂചന ശക്തമായിരുന്നുവെങ്കിലും അദ്ദേഹം യോഗത്തിനത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.