Posted On
date_range Updated On
date_range അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം; മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ സൈനികര്‍ കൊലപ്പെടുത്തി. നുഴഞ്ഞുകയറ്റശ്രമം സൈനികര്‍ ചെറുത്തു. സൈന്യത്തിന്‍െറ നിരീക്ഷണത്തിലുള്ള മേഖലയില്‍ 36 മണിക്കൂര്‍ നടത്തിയ തിരച്ചിലില്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാനുള്ള എല്ലാ ശ്രമങ്ങളും ചെറുത്തു. അതിനിടെ, തീവ്രവാദികള്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെടുകയായിരുന്നു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും ജമ്മുവിലെ പ്രതിരോധ വക്താവ് കേണല്‍ മനീഷ് മത്തേ പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടശേഷം താഴ്വരയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥക്കിടെ ഇതാദ്യമായാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.