അഖ്​ലാഖി​െൻറ കുടുംബത്തിനെതിരെ കേസെടുക്കാൻ ഉത്തരവ്​

ന്യൂഡൽഹി:  ബീഫ്​ ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച്​ അടിച്ചു കൊന്ന മുഹമ്മദ്​ അഖ്​ലാഖി​െൻറ കുടുംബത്തിനെതിരെ ​േകസെടുക്കാൻ കോടതി ഉത്തരവ്​. ബിസാദ ഗ്രാമത്തിലെ അയൽവാസി നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ഒരു വർഷത്തിനുശേഷം കോടതി നടപടി. അഖ്​ലാഖും സഹോദരനും പശുക്കുട്ടിയെ അറുക്കുന്നത്​ കണ്ടുവെന്നാണ്​ അയൽവാസിയുടെ പരാതി. അഖ്​ലാഖി​െൻറ വീട്ടിൽ സൂക്ഷിച്ചിരുന്നത്​ പശു ഇറച്ചിയായിരു​ന്നെന്ന്​ മെയിൽ വന്ന പുതിയ ഫോറൻസിക്​ റിപ്പോർട്ടിൽ അറിയിച്ചിരുന്നു.

ഉത്തർ പ്രദേശിൽ പശു ഇറച്ചി​ കഴിക്കുന്നത്​ കുറ്റകരമല്ലെങ്കിലും ഗോവധം ഏഴു വർഷം വരെ തടവ്​ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്​. അതേസമയം കോടതി വിധിയെ പിന്തുണച്ച്​ ബി.ജെ.പി പ്രാദേശിക നേതാവ്​ സഞ്​ജയ്​ റാണ രംഗത്തെത്തി. ചരിത്ര വിധിയാണിതെന്നും കോടതി വിധി പൂർണമായി പഠിച്ചശേഷം ഗ്രാമ പഞ്ചായത്ത്​ വിളിച്ചു കൂട്ടുമെന്നുമാണ്​ അദ്ദേഹം പ്രതികരിച്ചത്​. ​അഖ്​ലാഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത 18 പേരിൽ റാണയുടെ മകനുമുണ്ട്​. കഴിഞ്ഞ വർഷമാണ്​ ഉത്തർപ്രദേശിലെ ദാദ്രിയിൽ ബീഫ്​ ഇറച്ചി വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ച്​ ഒരുസംഘം അഖ്​ലാഖ്​ എന്നയാളെ അടിച്ചുകൊന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.