Posted On
date_range Updated On
date_range ജനാധിപത്യത്തിന്‍റെ വിജയമെന്ന് നബാംടുക്കി
ഇറ്റാനഗർ: കോൺഗ്രസ് സർക്കാറിനെ പുനഃസ്ഥാപിച്ചത് ജനാധിപത്യത്തിന്‍റെ വിജയമെന്ന് അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി നബാംടുക്കി. ചരിത്രപരമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഉത്തരവാണിത്. സുപ്രീംകോടതി രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചുവെന്നും നബാംടുക്കി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഡിസമ്പര്‍ 16ന് 21 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി 11 ബി.ജെ.പി എം.പിമാര്‍ക്കും രണ്ടു സ്വതന്ത്രന്മാര്‍ക്കുമൊപ്പം ചേര്‍ന്ന് സ്പീക്കറെ ഇംപീച് ചെയ്തതാണ് അരുണാചലില്‍ പ്രതിസന്ധിയുണ്ടാക്കിയത്. തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ ശിപാർശ പ്രകാരം അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.
അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47 ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്. ഇതിൽ 21 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കൂറുമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.