Posted On
date_range Updated On
date_range സ്വാതി വധക്കേസ് പ്രതി രാംകുമാറിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു
ചെന്നൈ: ഐ.ടി ജീവനക്കാരി എസ്. സ്വാതി വധക്കേസില്‍ അറസ്റ്റിലായ പ്രതി പി. രാംകുമാറിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ചൊവ്വാഴ്ച പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി. സ്വാതിയുടെ പിതാവ് സന്താന ഗോപാലകൃഷ്ണന്‍, സ്വാതിയുടെ സുഹൃത്തുക്കള്‍, ദൃക്സാക്ഷികളായവര്‍, പ്രതി താമസിച്ച കെട്ടിടത്തിന്‍െറ സുരക്ഷാ ജീവനക്കാരന്‍ എന്നിവരാണ് രാംകുമാറിനെ തിരിച്ചറിഞ്ഞത്. എഗ്മോര്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ശങ്കറിന്‍െറ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. കേസ് സി.ബി.ഐക്ക് കൈമാറാന്‍ നിയമസഹായം ആവശ്യപ്പെട്ട് പ്രതി രാംകുമാറിന്‍െറ പിതാവ് പരമശിവം തമിഴ്നാട് പ്രോഗ്രസീവ് അഡ്വക്കേറ്റ്സ് അസോസിയേഷന് നിവേദനം നല്‍കി. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ റിട്ട് സമര്‍പ്പിക്കാന്‍ അഭിഭാഷക സംഘടന തീരുമാനിച്ചു. പതിനേഴംഗ അഭിഭാഷക സംഘത്തെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.