ഇസ്ലാമാബാദ്: സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകം ദൗർഭാഗ്യകരവും കശ്മീർ ജനതയുടെ അവകാശ ലംഘനവുമാണെന്നും പാകിസ്താൻ. ഇത്തരം പ്രവർത്തനങ്ങൾ ജമ്മു കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതാണ്. ഇതിലൂടെ അവരുടെ സ്വയം നിർണയാവകാശത്തിനായുള്ള േപാരാട്ടങ്ങളെ തടയാനാവില്ലെന്നും പാകിസ്താൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിഘടനവാദി േനതാക്കളെ ഇന്ത്യ വീട്ടു തടങ്കലിലാക്കിയിരുന്നതിനെയും പാകിസ്താൻ വിമർശിച്ചു. യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് വിധേയമായി പ്രവർത്തിക്കണം. മനുഷ്യാവകാശ ഉടമ്പടികൾ ഇന്ത്യ പൂർണമായി പാലിക്കണമെന്നും നിഷ്പക്ഷമായ ജനഹിത പരിശോധന നടത്തണമെന്ന യു.എൻ നിർദേശം ഇന്ത്യ വർഷങ്ങളായി നിരാകരിക്കുകയാണെന്നും അവർ പറഞ്ഞു. അതേസമയം വാനിയുടെ മരണത്തെ തുടർന്ന് കശ്മീരിൽ ഉടലെടുത്ത സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.