ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന്‍കി ബാത്തി’ന് ബദലുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ നയവും പരിപാടികളും വിശദീകരിക്കാനും സംശയങ്ങളും വിമര്‍ശങ്ങളും സ്വീകരിച്ച് മറുപടി നല്‍കാനുമായി ടോക്ഷോയാണ് കെജ്രിവാള്‍ നടത്താനൊരുങ്ങുന്നത്. മോദിയുടെ മാതൃകയില്‍ ഞായറാഴ്ചകളില്‍തന്നെയാണ് സംസാരം. പക്ഷേ, ഏകപക്ഷീയമായിരിക്കില്ല എന്നു മാത്രം. TalkToAK.com എന്ന സൈറ്റിലൂടെ ജൂലൈ 17ന് 11ന് കെജ്രിവാള്‍ അങ്കംകുറിക്കും. സൈറ്റിലൂടെയും ഫോണിലൂടെയും പൊതുജനങ്ങളുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിക്കും. ഡല്‍ഹി സര്‍ക്കാറിന്‍െറ പദ്ധതികള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ തടസ്സവാദം പറയുകയും മാധ്യമങ്ങള്‍ വിവാദപരിവേഷം നല്‍കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ നേരിട്ട് ജനങ്ങളിലത്തെിക്കാനാണ് പുതിയ പരീക്ഷണം. ആം ആദ്മി പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള തന്ത്രപരമായ പ്രചാരണവും ടോക്ഷോ വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.