കലബുറഗി റാഗിങ്: ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

ബംഗളൂരു: കലബുറഗി നഴ്സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ കേസില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥിനികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കലബുറഗി ജില്ലാ സെഷന്‍സ് കോടതി എട്ടിലേക്ക് മാറ്റി. ചൊവ്വാഴ്ച കേസിന്‍െറ അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി എ.എസ്. ഝാന്‍വി മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ തങ്ങളുടെ വാദങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അപേക്ഷയില്‍ വിധി പറയുന്നത് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളി എട്ടിലേക്ക് മാറ്റിയത്. ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര, മൂന്നാം പ്രതി കൃഷ്ണപ്രിയ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇവര്‍ രണ്ടാഴ്ചയായി കലബുറഗി സെന്‍ട്രല്‍ ജയിലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.