മംഗളൂരു: വേലക്കാരായ യുവാവും യുവതിയും ചേര്‍ന്ന് വീട്ടില്‍നിന്ന് 18 ലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി. കൊഞ്ചാടിയിലെ ബില്‍ഡര്‍ നരസിംഹ റാവുവിന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്. റാവു കഴിഞ്ഞമാസം 22ന് നല്‍കിയ പത്രപരസ്യത്തിന്‍െറ അടിസ്ഥാനത്തില്‍ ദാര്‍വാഡ് സ്വദേശികളെന്ന് പരിചയപ്പെടുത്തിയ ശിവ (32), ജ്യോതി (22) എന്നിവരെ നിയമിച്ചിരുന്നു.
ശനിയാഴ്ച വൈകീട്ട് 4.30ന് റാവുവും കുടുംബവും വീടുപൂട്ടി പുറത്തുപോയി. ഞായറാഴ്ച പുലര്‍ച്ചെ തിരിച്ചത്തെിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വൈകുന്നേരം 6.15നാണ് ശിവയും ജ്യോതിയും വാതില്‍പൊളിച്ച് കടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാമെന്ന് കാവൂര്‍ പൊലീസ് പറഞ്ഞു. 18 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല. കവര്‍ച്ചസംഘത്തില്‍ നാലുപേര്‍ ഉള്‍പ്പെട്ടതായി ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.