ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്‍െറ ഗുജറാത്തിലെ തുറമുഖ പ്രത്യേക സാമ്പത്തിക മേഖലക്ക് ചുമത്തിയ പിഴയില്‍ ഇളവ് നല്‍കില്ളെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ വിശദീകരണം. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ പിഴ ചുമത്തിയത് നിയമപരമായല്ളെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ പരിസ്ഥിതിക്ക് കടുത്ത നാശം വരുത്തിയതിന് സുനിത നാരായണ്‍ അധ്യക്ഷയായ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്ന് 2012ലാണ് 200 കോടി രൂപ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍, അദാനി ഗ്രൂപ് പണം അടച്ചില്ല. സര്‍ക്കാര്‍ മാറിയതോടെ നടപടികള്‍ പൂര്‍ണമായും മന്ദഗതിയിലായി.പിഴയെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചുമുള്ള വിവരം മൂടിവെച്ചിരുന്ന സര്‍ക്കാര്‍ ഇക്കാര്യം വിവരാവകാശനിയമപ്രകാരം ശേഖരിച്ച രേഖകളുടെ ബലത്തില്‍ വാര്‍ത്തയായതോടെയാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതരായത്. പരിസ്ഥിതിനാശത്തിന് യു.പി.എ സര്‍ക്കാര്‍ 2012ല്‍ ചുമത്തിയ തുകയേക്കാള്‍ എത്രയോ അധികം തുക അദാനി ഗ്രൂപ് പിഴ നല്‍കേണ്ടിവന്നേക്കുമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍, 200 കോടി പിഴ ചുമത്തിയത് നിയമപരമായി ശരിയല്ളെന്നും പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സാധുവല്ളെന്നും മന്ത്രാലയം ജോ. സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.