Posted On
date_range Updated On
date_range അഞ്ച് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത
ഷില്ളോങ്: ധാക്കയിലെ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍, അസം, മിസോറാം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ ഉടനീളം അതിര്‍ത്തി രക്ഷാസേനയുടെ അതീവ ജാഗ്രതാ മുന്നറിയിപ്പ്. ആക്രമണം നടന്ന വെള്ളിയാഴ്ച രാത്രി അപായ ശബ്ദം പുറപ്പെടുവിച്ചിരുന്നു. സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയതായും സ്ഥിതിഗതികള്‍ വളരെ അടുത്ത് നിരീക്ഷിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.കെ. ദുബെ അറിയിച്ചു. 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരിയും കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന്‍െറ വാര്‍ത്ത വന്ന ഉടന്‍ മേഘാലയ പൊലീസുമായി ബന്ധപ്പെട്ടുവെന്നും വിവരങ്ങള്‍ കൈമാറിവരുകയാണെന്നും അദ്ദേഹം പ
റഞ്ഞു.
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.