ഹൈദരാബാദ്: ജയിൽ മോചിതനായ പ്രതി ദിവസങ്ങൾക്ക് ശേഷം പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു. തെലങ്കാനയിലെ സെക്കന്തരാബാദിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. എട്ട് കൊലക്കേസുകളിൽ പ്രതിയായ അനിൽ കുമാർ എന്നയാളെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വീട്ടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കുമാർ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സി.സി.ടി.വി ക്യാമറയിൽ ഒരു വ്യാപാര സ്ഥാപനത്തിന് സമീപം കുട്ടിയെ എടുത്തുകൊണ്ട് നിൽക്കുന്ന കുമാറിെൻറ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വിജനമായ സ്ഥലത്തെത്തിച്ച കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അനുമാനം.
ഞായറാഴ്ച രാവിലെ ബൊലാറും ജില്ലയിലെ റെയിൽവെ ട്രാക്കിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്നുള്ള പരിശോധനയിൽ കുട്ടിയുടെ തലയിൽ കല്ലുകൊണ്ട് ക്ഷതമേൽപ്പിച്ചതിെൻറ അടയാളം കണ്ടെത്തി. കലാസിഗുഡയിൽ ജോലി ചെയ്യുന്ന രാമകൃഷണ എന്നയാളുടെ മകളാണ് മരിച്ച കുട്ടി. പ്രതിയെന്ന് സംശയിക്കുന്ന അനിൽ കുമാർ സങ്കാറെഡ്ഡി ജയിലിൽ നിന്ന് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.
കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.