ബർദ്വാൻ: മരിച്ച പിതാവിന് അഞ്ചു ദിവസം യുവതി ഭക്ഷണം നൽകുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിലാണ് ഇൗ വിചിത്ര സംഭവം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ പഞ്ചു സോറൻ എന്ന 68 കാരെൻറ വീട്ടിൽ നിന്നും ദുർഗന്ധമുണ്ടായപ്പോൾ സമീപവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സോറൻ മരിച്ചിട്ട് അഞ്ചു ദിവസമായിട്ടും മകൾ പത്മിനി ദിവസവും ഇയാൾക്ക് ഭക്ഷണം നൽകുകയും കൂടെ കഴിഞ്ഞിരുന്നതായുമാണ് പൊലീസ് കണ്ടെത്തിയത്.
പിതാവ് മരിച്ചെന്ന് മകളെ പറഞ്ഞ് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടിയെന്നും ശേഷം മൃതദേഹം വീട്ടിൽ സംസ്കരിക്കാനുളള നടപടി ക്രമങ്ങൾ ചെയ്തതായും പൊലീസ് അറിയിച്ചു. പത്മിനിയുടെ ഭർത്താവും രണ്ട് മക്കളും മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്നതിനാൽ പിതാവും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുമ്പ് കൊൽക്കത്തയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 70കാരനായ പിതാവ് മകളുടെ അസ്ഥി കൂടത്തോടൊപ്പം മാസങ്ങൾ ചെലവഴിച്ചത് വാർത്തായായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.