ജയ്പൂർ: രാജസ്ഥാൻ എം.എൽ.എയുടെ മകനോടിച്ച ബി.എം.ഡബ്ളിയു കാർ ഓട്ടോയിലും പൊലീസ് വാനിലുമിടിച്ച് മൂന്ന് പേർ മരിച്ചു, അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവമുണ്ടായത്. അമിതവേഗതയാണ് അപകടകാരണമെന്ന് കരുതുന്നു. സികാർ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്രാംഗമായ നന്ദകിഷോർ മെഹ്റിയയുടെ പുത്രനായ സിദ്ധാർഥ് മെഹ്റിയയാണ് കാറോടിച്ചിരുന്നതെന്ന് പരിക്കേറ്റ പൊലീസുകാർ പറഞ്ഞു.
അപകടം നടന്ന സമയത്ത് മെഹ്റിയ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ രക്തം പരിശോധനക്ക് വിധേയമാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. ഇയാൾ നൂറ് കിലോമീറ്റർ വേഗതയിലായിരുന്നു കാറോടിച്ചിരുന്നതെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പൊലീസുകാർ പറഞ്ഞു.
ആരോപണങ്ങളെല്ലാം നിഷേധിച്ച സിദ്ധാർഥ് തന്‍റെ ഡ്രൈവറാണ് കാറോടിച്ചിരുന്നതെന്നാണ് അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.