ചെന്നൈ: ഏഴാം ശമ്പള കമീഷന്‍ നിര്‍ദേശങ്ങളിലെ പോരായ്മ പരിഹരിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുന$സ്ഥാപിക്കുക, നിയമനത്തില്‍ ജീവനക്കാരുടെ മക്കള്‍ക്കു സംവരണം ഏര്‍പ്പെടുത്തുക, സ്വകാര്യവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അഖിലേന്ത്യാതലത്തില്‍ ഈമാസം 11 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി.
ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി കേന്ദ്രമന്ത്രിസഭാ സമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയതെന്ന് ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ദക്ഷിണമേഖല കണ്‍വീനറും സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ എന്‍. കണ്ണയ്യ അറിയിച്ചു. അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിങ്, സുരേഷ് പ്രഭു എന്നിവരടങ്ങിയ മന്ത്രിസഭാസമിതി ആവശ്യം പരിഗണിക്കാമെന്നു ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.