ട്രെയിൻ കവർച്ച; അന്വേഷണം കൊച്ചിയി​ലേക്ക്​

​െചന്നൈ: ചെന്നൈയിൽ ട്രെയിനി​െൻറ ബോഗി തുരന്ന്​ പണം കവർന്ന സംഭവത്തിൽ അന്വേഷണം കൊച്ചിയിലേക്കും. പണം കൊണ്ടുപോയ ബോഗി എറണാകുളത്ത്​ നിന്ന്​ ചെന്നൈയിലെത്തിച്ചതെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ അന്വേഷണം കേരളത്തിലേക്ക്​ വ്യാപിപ്പിക്കുന്നത്​​.

എറണാകുളം സൗത്​ റെയിൽവെ സ്​റ്റേഷനിലെത്തിയ തമിഴ്​നാട്​ അന്വേഷണം സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സൗത്​ സ്​റ്റേഷനിലെ ഫോൺ വിളി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ​െചയ്​തു. ഇൗ മാസം ഒമ്പതിനാണ്​ സേലം– ചെന്നൈ എക്​​സ്​​പ്രസ്​ ട്രെയിനിൽ റിസർവ്​ ബാങ്കി​െൻറ മുഷിഞ്ഞ നോട്ടുകൾ കൊണ്ടു പോയ ബോഗിയിൽ നിന്ന്​ അഞ്ചേമുക്കാൽ കോടി രൂപ അക്രമികൾ കവർന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.