കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, നോർത്ത് 24 പർഗാനയിലെ ബരാസത്തിൽ റോഡിന്റെ പേര് മാറ്റി പ്രവർത്തകർ. ‘മസ്ജിദ് ബാരി റോഡ്’ എന്നറിയപ്പെട്ടിരുന്ന റോഡിനെയാണ് ബി.ജെ.പി പ്രവർത്തകർ ‘നേതാജി പള്ളി റോഡ്’ എന്ന് പുനർനാമകരണം ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു കൂട്ടം ബിജെപി പ്രവർത്തകർ ഗോവണി ഉപയോഗിച്ച് മുകളിൽ കയറി ‘മസ്ജിദ് ബാരി റോഡ്’ എന്നെഴുതിയ നെയിംപ്ലേറ്റ് പൊളിച്ചുമാറ്റുകയും പകരം ‘നേതാജി പള്ളി റോഡ്’ എന്നാക്കി മാറ്റുകയുമായിരുന്നു.പ്രദേശത്തെ ജനസംഖ്യാപരമായ ഭൂരിപക്ഷം കണക്കിലെടുത്താണ് ഈ മാറ്റമെന്ന് പ്രാദേശിക ബി.ജെ.പി നേതാവായ നിതീഷ് മൊണ്ടൽ പറഞ്ഞു.
ഈ പ്രദേശത്ത് 15,000 ഹിന്ദുക്കളും വെറും 500 മുതൽ 1000 വരെ മുസ്‍ലിം ജനസംഖ്യയുമാണുള്ളത്. കഴിഞ്ഞ 10-15 വർഷമായി ഈ റോഡിന്റെ പേര് മാറ്റണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് സാധിച്ചിരുന്നില്ല. ഇപ്പോൾ പാർട്ടി അധികാരത്തിൽ വന്നതോടെ ജനങ്ങൾ സ്വമേധയാ മുന്നിട്ടിറങ്ങി പേര് മാറ്റുകയായിരുന്നുവെന്ന് മൊണ്ടൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ബരാസത്തിൽ ഇത്തവണ ബി.ജെ.പി അട്ടിമറി വിജയമാണ് നേടിയിരിക്കുന്നത്.ബി.ജെ.പി സ്ഥാനാർഥി ശങ്കർ ചാറ്റർജി, തൃണമൂലിന്റെ സബ്യസാചി ദത്തയെ 16,000-ത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.കഴിഞ്ഞ 15 വർഷമായി ഇവിടെ നിന്ന് വിജയിച്ചിരുന്ന നടൻ ചിരഞ്ജീത് ചക്രവർത്തിക്ക് ഇത്തവണ തൃണമൂൽ സീറ്റ് നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.