270 വ്യോമയാന ജീവനക്കാര്‍ ഈ വര്‍ഷം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു

ന്യൂഡല്‍ഹി: വിമാനയാത്രയുടെ സുരക്ഷ സംബന്ധിച്ച് വന്‍ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഈ വര്‍ഷം ഇതുവരെ 270 ജീവനക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും 150 പേരെ സസ്പെന്‍ഡ് ചെയ്തതായും ഡി.ജി.സി.എ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ആകെ 275 കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം എട്ട് മാസത്തിനുള്ളില്‍തന്നെ 270 സുരക്ഷാ ലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയതായി ഡി.ജി.സി.എ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മദ്യലഹരിയില്‍ വിമാനം പറത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ ആഴ്ച എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വേസിന്‍െറയും രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് നാല് വര്‍ഷത്തേക്ക് ഡി.ജി.സി.എ റദ്ദാക്കിയിരുന്നു. നേരത്തേ രണ്ട് ക്യാബിന്‍ ക്രൂവിനെതിരെയും ജോലിക്കിടെ മദ്യപിച്ചതിന് നടപടിയെടുത്തിരുന്നു.
പൈലറ്റ്, ഫൈ്ളറ്റ് കമാന്‍ഡര്‍, ഫസ്റ്റ് ഓഫിസര്‍മാര്‍ എന്നിവരാണ് കൂടുതലും സുരക്ഷാ ലംഘനം നടത്തുന്നതെന്ന് ഡി.ജി.സി.എ വ്യക്തമാക്കുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിപ്പ് നല്‍കുകയും ആവര്‍ത്തിച്ചാല്‍ നിശ്ചിതകാലത്തേക്ക് ഫൈ്ളയിങ് ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തതിനുശേഷമാണ് സസ്പെന്‍ഡ് ചെയ്യുന്നത്. ഡി.ജി.സി.എ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ അവസാനത്തോടെ ജെറ്റ് എയര്‍വേസിലെ 44 ക്രൂ അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.