Posted On
date_range Updated On
date_range ബാര്‍ കൗണ്‍സിലിന് സുപ്രീംകോടതി 25,000 രൂപ പിഴയിട്ടു
ന്യൂഡല്‍ഹി: അഭിഭാഷകരുടെ സംഘടനയായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് സുപ്രീംകോടതി 25,000 രൂപ പിഴ വിധിച്ചു. നിയമ ബിരുദധാരികള്‍ക്കായുള്ള ക്ളാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) പരീക്ഷക്ക് സ്ഥിരം സംവിധാനം ഒരുക്കണമെന്ന ഹരജിയില്‍ മറുപടി നല്‍കാതിരുന്നതിനാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് പിഴ വിധിച്ചത.്
വര്‍ഷങ്ങളായി പരീക്ഷ നടത്തുന്നതില്‍ ക്രമക്കേട് നടക്കുന്നതിനാല്‍ പരീക്ഷാ നടത്തിപ്പിന് നിയമവിദഗ്ധരെ ഉള്‍പ്പെടുത്തി സ്ഥിരം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ഷംനാദ് ബഷീര്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച് നാലാഴ്ചത്തെ അധിക സമയം നല്‍കിയിരുന്നു.
എന്നാല്‍, അവസാന അവസരം നല്‍കിയിട്ടും ബാര്‍ കൗണ്‍സില്‍ മറുപടി സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. പിഴയടക്കുന്നതിനനുസരിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ചത്തെ അധിക സമയം കൂടി ബാര്‍ കൗണ്‍സിലിന് അനുവദിച്ചു. പിഴത്തുക സുപ്രീംകോടതി അഭിഭാഷക ക്ഷേമ ട്രസ്റ്റിലാണ് അടക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.