സോണിയ ഗാന്ധി ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ആശുപത്രി വിട്ടു. കടുത്ത പനിയെത്തുടര്‍ന്ന് ഈ മാസം മൂന്നിനാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു സോണിയ.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പനി ബാധിച്ച സോണിയ, പരിപാടി റദ്ദാക്കി ഡല്‍ഹിയിലേക്കുമടങ്ങിയിരുന്നു. റാലിക്കിടെ തോളെല്ലിനു പൊട്ടലേറ്റ സോണിയയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പനി ബാധിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.