ആൻട്രിക്​സ്​–ദേവാസ്​ ഇടപാട്​: ജി മാധവൻനായരെ പ്രതിയാക്കി സി.ബി​െഎ കുറ്റപത്രം

ന്യൂഡൽഹി: ആൻട്രിക്​സ്​–ദേവാസ്​ ഇടപാടിൽ ​െഎ.എസ്​.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻനായരെ പ്രതിചേർത്ത്​ സി.ബി​.െഎ കുറ്റപത്രം സമർപ്പിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷൻ  ബംഗളൂരു ആസ്ഥാനമായ ദേവാസ് മൾട്ടിമീഡിയയും തമ്മിലുണ്ടാക്കിയ കരാറിൽ ദേവാസിന്​ 578 കോടി രൂപ ലഭിക്കുന്ന തരത്തിൽ തിരിമറികൾ  നടന്നുവെന്നാണ്​ കേസ്​. 

ആൻട്രിക്​സ്​ കോർപറേഷൻ എക്​സിക്യുട്ടീവ്​ ഡയറക്​ടർ കെ.ആർ ശ്രീധരമൂർത്തി, ദേവാസ്​ മൾട്ടി മീഡിയയിലെ ഉന്നത ഉദ്യോഗസ്ഥരെയും ​​സിബി​െഎ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കേസുമായി ബന്ധപ്പെട്ട്​ മൂന്ന്​ മാസം മുമ്പ്​ സിബി​െഎ മാധവൻ നായരെ ചോദ്യം ചെയ്​തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾക്കു പുറമെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകളും മാധവൻ നായർ അടക്കമുള്ളവർക്കെതിരെ ചുമത്തിയിട്ടുണ്ട്​.

 മാധവൻ നായർ ​െഎ.എസ്.​ആർ.ഒ ചെയർമാൻ പദവി വഹിച്ചിരുന്ന സമയത്താണ്​ ഇടപാട്​ നടന്നത്​. നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു. കരാര്‍ വിവാദമായതോടെ മാധവന്‍നായരെ ​െഎ.എസ്.​ആർ.ഒ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

കരാർ റദ്ദാക്കിയതിനെ തുടർന്ന്​ ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ കേസില്‍ ഐ.എസ്.ആര്‍.ഒ നഷ്ടപരിഹാരം നല്‍കണമെന്ന്​ ഹേഗിലെ രാജ്യാന്തര കോടതി നിർദേശിച്ചിരുന്നു. കരാര്‍ റദ്ദാക്കിയ നടപടി നീതീകരിക്കാനാവില്ലെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. വിധിപ്രകാരം ഐ.എസ്.ആര്‍.ഒ 6700 കോടിയിലധികം രൂപ പിഴയൊടുക്കേണ്ടിവരും. സുരക്ഷാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരാര്‍ റദ്ദാക്കിയതെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.  ഇടപാട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിയിലെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഇടപാട് റദ്ദാക്കിയതിലൂടെ കമ്പനിയോട് ഇന്ത്യ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കോടതി നിരീക്ഷിച്ചത്.  2015ല്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സും കമ്പനിക്ക് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു.

ആന്‍ഡ്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28-നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് -6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്-ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. 20 വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.