ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ നേതൃത്വത്തിൽ ജമാഅത്ത് പ്രതിനിധികൾ ഇറാൻ അംബാസഡറെ കണ്ട് അനുശോചനമറിയിച്ചപ്പോൾ
ന്യൂഡൽഹി: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ രക്തസാക്ഷിത്വത്തിൽ ദുഃഖവും അനുശോചനവും അറിയിച്ച് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പ്രതിനിധികൾ ഇറാൻ എംബസിയിലെത്തി.
ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി, ഗ്രാൻഡ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഇന്ത്യയിലെ പ്രതിനിധി ആയത്തുല്ല ഡോ. അബ്‍ദുൾ മജീദ് ഹക്കിം ഇലാഹി, പരമോന്നത നേതാവിന്‍റെ പ്രതിനിധിയുടെ ഡെപ്യൂട്ടി എന്നിവരെയാണ് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സആത്തുല്ല ഹുസൈനി, വൈസ് പ്രസിഡന്‍റ് പ്രൊഫ. മുഹമ്മദ് സലിം , ദേശീയ സെക്രട്ടറി ഐ കരീമുല്ല എന്നിവർ സന്ദർശിച്ചത്.
ആയത്തുല്ല ഖാംനഇയുടെ രക്തസാക്ഷിത്വം ലോകമാകെ സ്വാതന്ത്ര്യവും നീതിയും കാംക്ഷിക്കുന്ന ജനങ്ങൾക്ക് എക്കാലവും പ്രചോദനം ആയിരിക്കുമെന്ന് അവർ പറഞ്ഞു. ഇറാനു മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്‍ട്ര നിയമങ്ങളുടെയും ധാർമിക തത്വങ്ങളുടെയും ലംഘനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.