ഹരിയാനയിൽ ഗോസംരക്ഷകർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തും

ചണ്ഡിഗഡ്: ഹരിയാനയില്‍ ഗോ സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനം. പശുക്കളെയും മറ്റു മൃഗങ്ങളെയും കൊണ്ടു പോകുന്ന വാഹനങ്ങളില്‍നിന്ന് ഭീഷണിപ്പെടുത്തുന്ന സംഘങ്ങളെ ഹരിയാന പോലീസ് പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് പശു കമീഷൻ തിരിച്ചറിയൽ കാര്‍ഡ് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

കാര്‍ഡുകള്‍ നല്‍കുന്നതിനായി 100 പേരടങ്ങുന്ന ഗോ സംരക്ഷകരുടെ ഒരു പട്ടിക ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ഗോ രക്ഷാ ദള്‍ എന്ന സംഘടന കമീഷന് കൈമാറിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും കാർഡുകൾ കൈമാറുക. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും കന്നുകാലികളെ കടത്തുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താനോ നിയമം കൈയ്യിലെടുക്കാനോ ഗോ സംരക്ഷകര്‍ക്ക് അധികാരമുണ്ടായിരിക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.