ബി.എസ്.പി വിട്ട സ്വാമി പ്രസാദ് മൗര്യ ബി.ജെ.പിയില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഒ.ബി.സി വിഭാഗം നേതാവ് സ്വാമി പ്രസാദ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് വരവേറ്റത്.

തനിക്ക് ബി.ജെ.പിയില്‍നിന്ന് ആവശ്യമായ  പിന്തുണ ലഭിച്ചാല്‍ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് മൗര്യ അവകാശപ്പെട്ടു. നാലു വട്ടം എം.എല്‍.എയായ മൗര്യ നിയമസഭാ പ്രതിപക്ഷനേതാവായിരിക്കെയാണ് ബി.എസ്.പി വിട്ടത്.
തന്‍െറ കൂടെ കൂടുതല്‍ ബി.എസ്.പി എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. മായാവതി ബി.എസ്.പിയെ ഒരു വ്യവസായ സ്ഥാപനമാക്കി മാറ്റിയെന്നും പണം വാങ്ങി തെരഞ്ഞെടുപ്പ് സീറ്റുകള്‍ വില്‍ക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മൗര്യ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.