മോദി മിണ്ടാത്തതെന്തെന്ന് തരിഗാമി

ശ്രീനഗര്‍: കശ്മീര്‍ കലാപകലുഷിതമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് സി.പി.എം ജമ്മു-കശ്മീര്‍ സംസ്ഥാന സെക്രട്ടറിയും കുല്‍ഗാം എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമി. എന്താണ് ഈ മൗനത്തിന്‍െറ അര്‍ഥം? അജ്ഞതയോ അതോ അഹങ്കാരമോ? - അദ്ദേഹം ചോദിച്ചു. ഈ സാഹചര്യത്തില്‍ കശ്മീരിലെ അടിച്ചമര്‍ത്തലിനെതിരെ ജനാധിപത്യ ശക്തികള്‍ ശബ്ദമുയര്‍ത്തണം. പാര്‍ലമെന്‍റിലെ പ്രതിപക്ഷ കക്ഷികള്‍ കശ്മീര്‍ വിഷയത്തില്‍ ശക്തമായി പ്രതികരിക്കണമെന്നും മോദിയെ മൗനം വെടിയാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിരുത്തരവാദപരവും മനുഷ്യത്വരഹിതവുമായ നടപടികള്‍ പ്രശ്നം വഷളാക്കുകയേയുള്ളൂ. എല്ലാ കക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അര്‍ഥവത്തായ ചര്‍ച്ചയാണ് നടക്കേണ്ടത്. അതിലൂടെ എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന  രാഷ്ട്രീയ തീരുമാനമാണ് കശ്മീര്‍ വിഷയത്തില്‍ ഉണ്ടാകേണ്ടതെന്നും തരിഗാമി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.