Posted On
date_range Updated On
date_range ഓടുന്ന സ്കൂൾ ബസിന്‍റെ ഫ്ലോർ തകർന്നു; റോഡിൽ വീണ ആറുവയസ്സുകാരിക്ക് ബസിന്‍റെ പിൻ ചക്രം കയറി ദാരുണാന്ത്യം
ലഖ്നോ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ ഓടുന്ന ബസിന്‍റെ ഫ്ലോർ തകർന്ന് റോഡിൽ വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം.
അലിഗഡിലെ മൗണ്ട് ദേവ് ഇന്‍റർനാഷനൽ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയായിരുന്നു അനന്യ കുമാരി. പൊലീസ് പറയുന്നതനുസരിച്ച് ബസിന്‍റെ ഫ്ലോർ തകരുകയും വിടവ് രൂപപ്പെടുകയും ഇതിലൂടെ കുട്ടി റോഡിലേക്ക് വീഴുകയുമായിരുന്നു.
അതേസമയം തന്നെ ബസിന്‍റെ പിൻ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി.
വിദ്യാർത്ഥിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടമുണ്ടായിട്ടും ഡ്രൈവർ വാഹനം നിർത്തിയില്ലെന്ന് കണ്ടു നിന്നവർ പറഞ്ഞു. ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇൻഷുറൻസോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.