പ്രതീകാത്മക ചിത്രം
സംഭൽ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ സംഭലിൽ ഹോളി ഉത്സവത്തിന് മുന്നോടിയായി അധികൃതർ വിപുല സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി പത്തിലധികം പള്ളികൾ ടാർപോളിൻ ഷീറ്റുകൊണ്ട് മൂടി. എല്ലാ ഘോഷയാത്രകളും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും. സമാധാനവും സാമുദായിക സൗഹാർദവും ഉറപ്പുവരുത്തുന്നതിനും മുൻകരുതലിന്റെയും ഭാഗമായി ജില്ലയിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി.
ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കിയതായും ‘ഹോളിക ദഹൻ’ ഉൾപ്പെടെ പ്രശ്നസാധ്യത സ്ഥലങ്ങൾ പരിശോധിച്ചതായും പൊലീസ് സൂപ്രണ്ട് ക്രിഷൻകുമാർ വിഷ്‍ണോയി അറിയിച്ചു. 1215 ‘ഹോളിക ദഹൻ’ സ്ഥലങ്ങളും 64 ഘോഷയാത്രകളും ഡ്രോൺ നിരീക്ഷണത്തിലായിരിക്കും. മൂന്ന് കമ്പനി സായുധ സേനയെയും 200 കോൺസ്റ്റബിൾമാരെയും സുരക്ഷക്ക് നിയോഗിച്ചു. പള്ളികളിലേക്ക് നിറം എറിയാതിരിക്കാനാണ് ടാർപോളിൻ കൊണ്ട് മൂടിയതെന്നും ഒരു സമുദായത്തിന്റെയും വികാരം വ്രണപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ 27 സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ല മജിസ്ട്രേറ്റ് രാജേന്ദർ പെൻസിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.