സോണിയയുടെ നില മെച്ചപ്പെട്ടു

ന്യൂഡല്‍ഹി: ഇടതുതോളിന് ശസ്ത്രക്രിയക്ക് വിധേയയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ശ്രീ ഗംഗാറാം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.  വാരാണസിയില്‍നിന്ന് ചൊവ്വാഴ്ച രാത്രി അസുഖത്തെതുടര്‍ന്ന് ഡല്‍ഹിയിലത്തെിയ സോണിയയെ ആര്‍മി റിസര്‍ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.  അവിടെനിന്ന് ശ്രീ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  മൂന്നു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.