സോണിയയെ ഐ.സി.യുവില്‍ നിന്ന് മാറ്റി

ന്യൂഡല്‍ഹി: റോഡ് ഷോക്കിടെ തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായ സോണിയ ഗാന്ധി സുഖം പ്രാപിക്കുന്നതായും അവരെ ഐ.സി.യുവില്‍നിന്ന് മാറ്റിയതായും ഗംഗാറാം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.

ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍നിന്ന് ബുധനാഴ്ചയാണ് ഇവരെ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റിയത്. അന്നു രാത്രിതന്നെ ഡോക്ടര്‍മാരായ സഞ്ജയ് ദേശായിയും പ്രതീക് ഗുപ്തയും ചേര്‍ന്ന് 69കാരിയായ സോണിയയുടെ ഇടത്തെ തോളിന് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് വാരാണസിയിലെ റോഡ് ഷോ അവര്‍ റദ്ദാക്കിയിരുന്നു. അഞ്ചു ദിവസം കൂടി സോണിയ ആശുപത്രിയില്‍ കഴിഞ്ഞേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.