പോണ്ടിച്ചേരിയിൽ മാഗസിൻ കത്തിച്ചു; പ്രതിഷേധം പുകയുന്നു

പോണ്ടിച്ചേരി: കേന്ദ്ര സർക്കാറി​നെ വിമർശി​ക്കുന്നെന്ന കാരണത്താൽ  വിദ്യാർഥി മാഗസിൻ നിരോധിക്കുകയും കത്തിക്കുകയും ചെയ്​ത സംഭവത്തിൽ പോണ്ടിച്ചേരി സർവകലാശാലയിൽ പ്രതിഷേധം പുകയുന്നു. ​രോഹിത്​ വെമുല ഉൾപ്പെടെ കാമ്പസുകളിൽ ആത്​മഹത്യചെയ്​ത വിദ്യാർഥികളുടെ ചിത്രങ്ങൾ, കവർ ചിത്രമായി ടിയർഗ്യാസ്​ ഷെല്ലുകളിൽ പൂക്കൾ വിരിയിച്ച ഫലസ്​തീനിലെ ബബീഹ എന്ന പെൺകുട്ടി, കാവിവൽകരിക്കപ്പെട്ട കാമ്പസുകൾ എന്ന പേരിലുള്ള ലേഖനം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയാൽ മാഗസിന്​ അനുമതി നൽകാമെന്നാണ്​ സർവകലാശാലാ അധികൃതരുടെ വാദം.

 വൈഡർസ്​റ്റാൻറ്​ എന്ന പേരിലുള്ള മാഗിസിനിൽ കേന്ദ്രസർക്കാറിനും രാജ്യത്തിനും വിരുദ്ധമായി എന്തൊക്കെ പരാമർശങ്ങളുണ്ടെന്ന്​ അറിയിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വൈസ്​ ചാർസലർ അനീസാ ബഷീർഖാനോട്​ വിശദീകരണം തേടിയിരുന്നു. അതേസമയം രാജ്യത്തിനും ഭരണഘടനക്കുമെതിരായി യാതൊന്നും മാഗസിനില്ലെന്നും ഇത്രയും നാൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള അഭിപ്രായങ്ങൾ തന്നെയാണ്​ വിദ്യാർഥികൾ മാഗസിനിൽ  അവതരിപ്പിച്ചിട്ടുള്ളതെന്നുമാണ്​ മാഗസിൻ കമ്മിറ്റിയിലെ വിദ്യാർഥികൾ പറയുന്നത്​​.

അതിനിടെ സർവകലാശാല നടപടിക്കെതിരെ സ്​റ്റുഡൻസ്​ കൗൺസിൽ നടത്തിയ പ്രതിഷേധ റാലിയിലേക്ക്​ ഒരു വിഭാഗം വിദ്യാർഥികൾ ബൈക്കോടിച്ച്​ കയറ്റിയതിനെ തുടർന്ന്​​ ഏതാനും പേർക്ക്​ പരി​ക്കേറ്റു. ആക്രമണത്തിന്​ പിന്നിൽ എ.ബി.വി.പി ആണെന്ന്​​ സ്​റ്റുഡൻസ്​ കൗൺസിൽ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.