ജി.എസ്.​ടി ബിൽ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: രാജ്യത്തെ നികുതി ഘടനയിൽ സമൂലമാറ്റമുണ്ടാക്കുന്ന ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍ രാജ്യസഭ പാസാക്കി. അംഗങ്ങളുടെ വിശദമായ ചർച്ചക്കും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ മറുപടി പ്രസംഗത്തിന് ശേഷം നടന്ന വോട്ടെടുപ്പിൽ ഭേദഗതികളെ കോൺഗ്രസ് പിന്തുണച്ചു. സർക്കാർ കൊണ്ടുവന്ന എല്ലാ ഭേദഗതികളും പാസായി.

അതേസമയം, എ.ഐ.എ.ഡി.എം.കെയുടെ 13 അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. കഴിഞ്ഞ വർഷം ലോക്സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികൾ വരുത്തിയ ബില്ലാണ്​ എൻ.ഡി.എ സർക്കാർ രാജ്യസഭയിൽ വെച്ചത്​.

ഏറ്റവും നവീനമായ നികുതി പരിഷ്​കരണമാണ്​ ഇതെന്ന്​ ബിൽ രാജ്യസഭയുടെ മേശപ്പുറത്തു വെച്ച്​ ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി  പറഞ്ഞു. ഏകീകൃത നികുതി സംവിധാനം കൊണ്ടുവരാനും നികുതി ഘടന പരിഷ്​കരിക്കാനം ജി.എസ്.​ടിക്കു കഴിയുമെന്ന്​ ജയ്​റ്റ്​ലി പറഞ്ഞു.  വികസനരംഗത്തിന്​ വൻകുതിപ്പേകുവാൻ ജി.എസ്​.ടിക്കു കഴിയുമെന്ന്​ സാമ്പത്തിക വിദഗ്​ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആമുഖമായി ജെയ്​റ്റ്​ലി പറഞ്ഞു.
 
ഭൂരിപക്ഷം അടിസ്ഥാനമാക്കുന്നതിന്​ പകരം വാദങ്ങളുടെ അടിസ്ഥാനത്തിൽ ജിഎസ്​ടി പാസാക്കു​മെന്ന്​ പ്രതീക്ഷിക്കുന്നതായി പി ചിദംബരം പറഞ്ഞു. മുഖ്യ പ്രതിപക്ഷത്തി​െൻറ പിന്തുണയില്ലാതെ ബിൽ പാസാക്കാൻ ഒന്നര വർഷമായി സർക്കാർ നടത്തിയ ശ്രമം പരാജയപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു​.

ബില്ലിന്മേൽ അഭി​പ്രായ ഏകീകരണമുണ്ടാക്കാൻ സഹായിച്ച പാർലമെൻറംഗങ്ങൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, ഉന്നതാധികാര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ധനമന്ത്രിമാർ എന്നിവരെ ധനമന്ത്രി നന്ദി അറിയിച്ചു. വിവിധ തരം നികുതികൾ ഒഴിവാകുന്നതാണ്​ ജിഎസ്​ടിയു​െട കാതൽ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.