Posted On
date_range Updated On
date_range അറബി ഭാഷാ വിരുദ്ധ ആക്രമണം: 13 ശ്രീരാമസേന പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
മംഗളൂരു: സെന്‍റ് തോമസ് എയ്ഡഡ് ഹയര്‍ പ്രൈമറി സ്കൂളില്‍ അതിക്രമിച്ചു കയറി അറബി ഭാഷാപഠനം തടസ്സപ്പെടുത്തിയ കേസില്‍ 13 ശ്രീരാമസേന പ്രവര്‍ത്തകരെ കൂടി മംഗളൂരു നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തു. മുകേഷ്, രവി, ചേതന്‍, നിതിന്‍, കിഷോര്‍, സുനില്‍, നിതിന്‍, രാജേഷ്, രവി, രാഘവേന്ദ്ര, ജയന്ത്, പ്രകാശ്, ചന്ദ്രഹാസ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ചയായിരുന്നു ആക്രമണം. ശ്രീരാമസേന അക്രമത്തെ ലജിസ്ളേറ്റീവ് കൗണ്‍സില്‍ ചീഫ് വിപ് ഐവന്‍ ഡിസൂസ അപലപിച്ചു. ആക്രമണം നടന്ന സ്കൂള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.