പഴകിയ ഭക്ഷണം; റിലയൻസ് ഡയറക്ടർ അടക്കം 10 പേർക്കെതിരെ കേസ്

മുംബൈ: കാലാവധി കഴിഞ്ഞതും കേടുവന്നതുമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കാതെ പുതു പാക്കുകളാക്കി വീണ്ടും വിപണിയിലേക്ക് തിരിച്ചുവിട്ടതിന് റിലയൻസ് കൺസ്യൂമർ പ്രൊഡക്ട് ഡയറക്ടർ, ബ്ളിങ്കിറ്റ് സി.ഇ.ഒ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്.

വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ഭീവണ്ടിയിലെ അനധികൃത ഗോഡൗണിൽ നടത്തിയ റെയിഡിൽ 48.09 ലക്ഷം രൂപയുടെ പഴകിയ ഭക്ഷ്യവസ്തുക്കൾ വീണ്ടും വിപണനത്തിനായി ഒരുക്കിയത് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് താണെയിലെ ശാന്തിനഗർ പൊലീസ് ഭക്ഷ്യസുരക്ഷ, ഭാരതീയ ന്യായ് സംഹിത നിയമങ്ങൾ പ്രകാരം കേസെടുത്തത്. റിലയൻസ് റീട്ടെയിലിലും സൊമാറ്റോ ഹൈപ്പർ പ്യുയറിലെയും ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവരാണ് കേസെടുക്കപ്പെട്ട മറ്റുള്ളവർ.

മീര ഭയിന്ദറിൽ പൊതുജനത്തിന് നേരെ ആക്രമണം;
16 ബി.ജെ.പി കോർപറേറ്റർമാർക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയിലെ മീര ഭയിന്ദർ നഗരസഭയുടെ ജനറൽ ബോഡി യോഗം വിഡിയോയിൽ പകർത്താൻ ശ്രമിച്ചതിന് ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെ ബി.ജെ.പി കോർപറേറ്റർമാരുടെ ആക്രമണം. ആക്ടിവിസ്റ്റ് കിരൺ തനാജി പവാറിന്റെ പരാതിയിൽ 16 ബി.ജെ.പി കോർപറേറ്റർമാർക്കെതിരെ പൊലീസ് കേസെടുത്തു. ജനറൽ ബോഡി ലൈവായി പ്രദർശിപ്പിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന നഗരസഭ അത് വിലക്കി. തുടർന്ന് യോഗനടപടികൾ പൊതു ഗാലറിയിലിരുന്ന് ജനം മൊബൈലിൽ പിടിക്കാൻ ശ്രമിക്കുമ്പോഴാണ് മർദനം.

Tags:    
News Summary - Stale food repack case against Reliance director, Blinkit CEO among 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.