ക്ഷേത്രത്തിന് സമീപം ഭക്തരുടെ മേൽ ട്രക്ക് കയറിയിറങ്ങി 12 പേർക്ക് ദാരുണാന്ത്യം

ഗ്വാളിയോർ: ഗ്വാളിയോറിലെ ശീതള മാതാ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ട്രക്ക് ഭക്തരുടെ ഇടയിലേക്ക് പാഞ്ഞുകയറി 12 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് ബാരിക്കേഡ് തകർത്താണ് ട്രക്ക് ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ ഗേറ്റും പുറംമതിലും തകർന്നു. ബാരിക്കേഡുകൾ തകർത്ത ട്രക്ക് റോഡിലുണ്ടായിരുന്ന തീർത്ഥാടകരുടെ മേൽ കയറിയിറങ്ങുകയും ക്ഷേത്രത്തിന്റെ പുറംമതിലിലും ഗേറ്റിലും ഇടിച്ചുനിൽക്കുകയുമായിരുന്നു.

ഛിന്നോർ ഭാഗത്തുനിന്ന് വരികയായിരുന്ന നെല്ല് കയറ്റിയ ട്രക്ക് കുത്തനെയുള്ള ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച അർധരാത്രി 1:30 ഓടെയാണ് സംഭവം നടന്നത്.

സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. 39 പേരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും അതിൽ 12 പേർ മരിച്ചതായും എസ്.എസ്.പി പറഞ്ഞു. ആറ് പേരുടെ നില ഗുരുതരമാണ്.

Tags:    
News Summary - 12 dead, several injured as truck runs over devotees near Gwalior’s Sheetla Mata temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.