മസാജ് പാര്‍ലറുകളുടെ മറവില്‍ അനാശാസ്യം: ആറ് ഇന്തോനേഷ്യന്‍ യുവതികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: നഗരത്തില്‍ മസാജ് പാര്‍ലറുകളുടെ മറവില്‍ അനാശാസ്യം നടത്തിയതിന്‍െറ പേരില്‍ ആറ് ഇന്തോനേഷ്യന്‍ യുവതികള്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പൊലീസ് പിടികൂടി. ആര്‍.എസ്. പുരം വെസ്റ്റ് വെങ്കടസ്വാമി റോഡിലെ ‘തക്സു ബാലി സ്പാ’ സെന്‍ററില്‍നിന്നാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. നടത്തിപ്പുകാരായ കോട്ടയം എരുമേലി സ്വദേശി ആര്‍. ശരത് (22), കോയമ്പത്തൂര്‍ ശൗരിപാളയം രഘുകാന്ത് (32) എന്നിവരും പിടിയിലായി. ഇതോടൊപ്പം രാമലിംഗം റോഡിലെ ക്രിസ്റ്റല്‍ ഫിസ്റ്റ് സ്പായിലും പൊലീസ് പരിശോധന നടത്തി.

പ്രസ്തുത കേന്ദ്രത്തില്‍ ആയുര്‍വേദ ചികിത്സാ രീതികളും ലഭ്യമാണെന്ന് പ്രചരിപ്പിച്ചിരുന്നു. ഇവിടെനിന്ന് മുംബൈ, സേലം, തിരുപ്പൂര്‍ സ്വദേശിനികളായ മൂന്ന് യുവതികളെ കസ്റ്റഡിയിലെടുത്തു. പാര്‍ലര്‍ ഉടമ സേലം എ. അരുള്‍മണി (25) അറസ്റ്റിലായി. മറ്റൊരു പാര്‍ട്ണറായ ദിനേഷ്കുമാര്‍ ഒളിവിലാണ്. പ്രതികളെ കോയമ്പത്തൂര്‍ ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. യുവതികളെ താല്‍ക്കാലികമായി നഗരത്തിലെ സ്വകാര്യ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റു മൂന്ന് പ്രതികളെ കോയമ്പത്തൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ഇവരുടെ പക്കല്‍നിന്ന് 85,180 രൂപ പിടിച്ചെടുത്തു.
പാര്‍ലറുകളുടെ പേരില്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കിയും ഫോണില്‍ ബന്ധപ്പെട്ടുമാണ് ഉപഭോക്താക്കളെ വലയില്‍ കുടുക്കിയിരുന്നത്. യുവതികള്‍ കസ്റ്റഡിയിലായ വിവരം ഇന്തോനേഷ്യന്‍ എംബസിയെ പൊലീസ് അറിയിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.