പരീക്ഷാ കോപ്പിയടി വിവാദം: റുബി റായിക്ക് ജാമ്യം

പട്ന: ബിഹാറില്‍ നടന്ന 12ാം ക്ളാസ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി പിന്നീട് പിടിക്കപ്പെട്ട റുബി റായി എന്ന പെണ്‍കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു. ജൂണ്‍ 25ന് നടന്ന പുന$പരീക്ഷയെ തുടര്‍ന്ന് അറസ്റ്റിലായ റുബിയെ 18 വയസ്സായതിനാല്‍ മുതിര്‍ന്നവരുടെ ജയിലില്‍ അടച്ചിരുന്നുവെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് മൈനര്‍ ആണെന്ന് കണ്ട്  ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍, ജുവനൈല്‍ ഹോമിലെ റിമാന്‍ഡ് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാണിച്ച് കെ.ഡി. മിശ്ര എന്ന അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതിനെ തുടര്‍ന്ന് അഡീഷനല്‍ ജില്ലാ ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്.  നേരത്തേ രണ്ടു തവണ കോടതി റുബിക്ക് ജാമ്യം നിഷേധിച്ചിരുന്നു.
ബിഹാര്‍ സ്കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് ഈ വര്‍ഷം നടത്തിയ 12ാം ക്ളാസ് പരീക്ഷയില്‍ റുബി ഉന്നത റാങ്ക് കരസ്ഥമാക്കിയിരുന്നു.
ടെലിവിഷന്‍ ചാനലുകളില്‍ തന്‍െറ പാഠ്യവിഷയങ്ങളുടെ അടിസ്ഥാന വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അബദ്ധജടിലമായ ഉത്തരങ്ങള്‍ നല്‍കിയതോടെയാണ് റുബി സംശയിക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.