Posted On
date_range Updated On
date_range ഹാഷിംപുര കൂട്ടക്കൊല വിവരിച്ച് മുന്‍ എസ്.പിയുടെ പുസ്തകം
ന്യൂഡല്‍ഹി: 42 മുസ്ലിംകള്‍ കൊല്ലപ്പെട്ട ഹാഷിംപുര കൂട്ടക്കൊല നടന്ന് 30 വര്‍ഷത്തിനിപ്പുറം ആ ഭീകര സംഭവങ്ങള്‍ അനുസ്മരിച്ച് അന്നത്തെ ഗാസിയാബാദ് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ പുസ്തകം.1987 മേയ് 22ന് രാത്രിയാണ് പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലെ (പി.എ.സി) ജവാന്മാര്‍ 42 പേരെ വെടിവെച്ചുകൊന്നത്. അന്നത്തെ ഭീകര ദൃശ്യങ്ങള്‍ ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്ന് വിഭൂതി നാരായണ്‍ റായ് തന്‍െറ പുസ്തകത്തില്‍ പറയുന്നു. ‘ഹാഷിംപുര 22 മേയ്: ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതകങ്ങളുടെ മറവിയിലാണ്ട കഥ’ എന്ന പേരിലാണ് പുസ്തകം ഇറങ്ങിയിരിക്കുന്നത്.
ഭീകരമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. കാര്‍ നിര്‍ത്തി പോയി കാര്യമന്വേഷിക്കാന്‍ ഞാന്‍ ഡ്രൈവറോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിവരിക്കാന്‍ പോലുമാകാത്ത വിധം ഭീതിയിലായിരുന്നു അദ്ദേഹം. എന്നിട്ടും, ഇടറിയ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകള്‍ മതിയായിരുന്നു ആരും ഞെട്ടിത്തരിച്ചുപോകാന്‍. മകാന്‍പൂരിലേക്കുള്ള പാത മുറിച്ചൊഴുകുന്ന കനാലിന് സമീപം പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലെ ജവാന്മാര്‍ ഏതാനുംപേരെ കൊലപ്പെടുത്തിയെന്നും അവര്‍ മുസ്ലിംകളായിരിക്കാനാണ് സാധ്യതയെന്നും ഞാന്‍ ഗ്രഹിച്ചെടുത്തു.
വി.ബി. സിങ്ങില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പരമാവധി ശ്രമിച്ചു. ഒടുവില്‍ ഇത്രയും വിവരങ്ങളാണ് മനസ്സിലായത്: പൊലീസ് സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന വി.ബി. സിങ്ങും സഹപ്രവര്‍ത്തകരും രാത്രി ഒമ്പതുമണിയോടെയാണ് മകാന്‍പൂരിന് സമീപത്തുനിന്ന് വെടിയൊച്ച കേട്ടത്.
ഇന്ത്യന്‍ ഭരണകൂടത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്‍െറ നിഷ്ഠുരമായൊരു ഉദാഹരണമാണ് ഈ സംഭവമെന്ന് റായ് പറയുന്നു. രാമജന്മ ഭൂമി പ്രക്ഷോഭം രാജ്യത്തെ ഭിന്നിപ്പിച്ചിട്ട് ഒരു ദശാബ്ദത്തോളമായിരുന്നു അപ്പോള്‍. ഹിന്ദു മധ്യവര്‍ഗത്തെ വര്‍ഗീയതയിലേക്ക് നയിക്കുകയാണ് പ്രക്ഷോഭം ചെയ്തത്. ഇതിന്‍െറയെല്ലാം തുടര്‍ച്ചയാണ് ഹാഷിംപുരയില്‍ ഉണ്ടായതെന്നും അദ്ദേഹം വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.