സുരക്ഷിതത്വമില്ലാതെ അതിര്‍ത്തിയിലെ ആകാശങ്ങള്‍

ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്നുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ പാരാഗൈ്ളഡുകള്‍ വഴിയോ ഡ്രോണ്‍ വിമാനം വഴിയോ ആക്രമണം നടത്തിയാല്‍ തടയാന്‍ സംവിധാനമില്ളെന്ന് റിപ്പോര്‍ട്ട്. ആകാശ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലെ ആകാശങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

പതാക കൈമാറല്‍ ചടങ്ങ് നടക്കുന്ന അട്ടാരി, ഹുസനിവാല, സദ്ഖി എന്നിവ ഉള്‍പെടെ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന 553 കിലോമീറ്റര്‍ ഭാഗത്ത് ആകാശ ആക്രമണങ്ങള്‍ ഉണ്ടായാല്‍ കനത്ത നാശനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഈ മേഖലകളില്‍ ബി.എസ്.എഫിന് പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. ആക്രമണം മുന്‍കൂട്ടി അറിയാനുള്ള സംവിധാനമാണ് വേണ്ടത്. എന്നാല്‍, നിലവില്‍ ഇത്തരമൊരു സംവിധാനമില്ളെന്ന് മുന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ജെ.എസ്. സരണ്‍ പറയുന്നു. ആകാശം വഴിയുള്ള ആക്രമണങ്ങള്‍ നിമിഷനേരം കൊണ്ട് സംഭവിക്കാമെന്നും പ്രതികരിക്കാന്‍ സമയം കിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ആക്രമണമുണ്ടായാല്‍ ബി.എസ്.എഫിന് സൈന്യത്തെയോ വ്യോമസേനയെയോ ആശ്രയിക്കേണ്ടിവരും. അണക്കെട്ടുകള്‍പോലുള്ള സ്ഥലങ്ങള്‍ സുരക്ഷിതമല്ളെന്നും ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടുണ്ട്.  

അതേസമയം, ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ അനില്‍ പലിവാല്‍ വിസമ്മതിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.