ആരോഗ്യമന്ത്രിക്ക് നല്‍കിയ കുപ്പിവെള്ളത്തില്‍ പാമ്പിന്‍കുഞ്ഞ്

റായ്പൂര്‍: കേന്ദ്ര ആരോഗ്യമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് നല്‍കിയ കുപ്പിവെള്ളത്തില്‍ പാമ്പിന്‍ കുഞ്ഞ്. റായ്പൂരിലെ ബി.ജെ.പി.ആസ്ഥാനത്ത് യോഗത്തിനത്തെിയ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഡോ. രമണ്‍ സിങ് എന്നിവര്‍ക്ക് നല്‍കിയ വെള്ളക്കുപ്പിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗമായ വനിതാ ഡോക്ടര്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത്തെിയത്.  ഉടന്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയും മുഴുവന്‍ വെള്ളക്കുപ്പികളും പിന്‍വലിക്കുകയുമായിരുന്നു. ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്‍െറ വൈസ് പ്രസിഡന്‍റായ സെയ്ദ് ശഫീഖ് അമന്‍െറ ഉടമസ്ഥതയിലുള്ളതാണ് ‘അമന്‍ അക്വ’ എന്ന പേരിലുള്ള കുടിവെള്ള കമ്പനി. എന്നാല്‍, വെള്ളക്കുപ്പിയുടെ അടപ്പ് തുറന്ന നിലയിലായിരുന്നുവെന്നും സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നും ശഫീഖ് അമന്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.