വ്യാജ ബോംബ് ഭീഷണി; രാജ്യാന്തര വിമാന സര്‍വിസുകള്‍ വൈകി


ന്യൂഡല്‍ഹി: വ്യാജ ബോംബ് സന്ദേശത്തെ തുടര്‍ന്ന് ഡല്‍ഹി, ബംഗളൂരു രാജ്യാന്തര വിമാനത്താവളങ്ങളില്‍ ആറ് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ വൈകി. പരിശോധനയില്‍ ബോംബ് കണ്ടത്തൊനായില്ളെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു. രണ്ട് വിമാനത്താവളങ്ങളിലേക്കും ഒരാള്‍ തന്നെയാണ് വ്യാജ സന്ദേശം നല്‍കിയതതെന്ന് സൂചനയുണ്ട്. സന്ദേശം രണ്ട് വിമാനത്താവളങ്ങളിലും മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തി പരത്തി.
ചില വിമാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇരുവിമാനത്താവളങ്ങളിലെയും കാള്‍ സെന്‍ററിലേക്ക് ശനിയാഴ്ച പുലര്‍ച്ചെയും രാവിലെയുമാണ് സന്ദേശമത്തെിയത്. ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനവും കാതെയ് പസഫിക്കിന്‍െറ വിമാനവും തിരിച്ചിറക്കി. സുരക്ഷാപരിശോധനക്കുശേഷം ഈ രണ്ടു വിമാനങ്ങളും യാത്ര തുടര്‍ന്നു. ഒരു സ്വിസ് വിമാനവും വൈകി. ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ ചില സര്‍വിസുകളെയും വ്യാജ ഭീഷണി ബാധിച്ചു. ബംഗളൂരുവില്‍നിന്നുള്ള ലുഫ്താന്‍സ, സൗദി എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് സര്‍വിസുകളാണ് വൈകിയത്. വിമാനങ്ങളിലും ബഗേജുകളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തൊനായില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.