വിഷ്ണുഗുപ്തയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: കേരള ഹൗസില്‍ പശുവിറച്ചി വില്‍ക്കുന്നുവെന്ന വ്യാജ പരാതി നല്‍കിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കി പോലീസിനെ കബളിപ്പിച്ചു എന്നാരോപിച്ചാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ ഇയാളെ ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു എന്നാണ് സൂചന. പാര്‍ലമെന്‍്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത്, വൈദ്യപരിശോധനക്ക് ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വിഷ്ണു ഗുപ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കശ്മീരില്‍ ഹിതപരിശോധന വേണമെന്ന് പ്രസ്താവന നടത്തിയതിന്‍്റെ പേരില്‍ ആംആദ്മി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തും പ്രകോപനപരമായ പല പ്രതിഷേധങ്ങളും ഇയാള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.