ഇൻഡിഗോ വിമാനം

ഇൻഡിഗോക്കെതിരെ നടപടി കർശനമാക്കി ഡി.ജി.സി.എ; നാല് ജീവനക്കാരെ പുറത്താക്കി

ന്യൂഡൽഹി: സർവീസ് മുടക്കത്തിൽ ഇൻഡിഗോക്കെതിരെ നടപടി കർശനമാക്കി ഡി.ജി.സി.എ. തിങ്കളാഴ്ച വിമാനസർവീസുകൾ ഇൻഡിഗോ പുനഃരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവർക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്. കപനനിയുടെ നാല് ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്​പെക്ടർമാരെ ഡി.ജി.സി.എ പുറത്താക്കി. ഋഷി രാജ് ചാറ്റർജി, സീമ ജാമാനി, അനിൽ കുമാർ, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്. നിലവിൽ 2300 വിമാനങ്ങളാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ 10 ശതമാനം സർവീസുകൾ റദ്ദാക്കാൻ ഇൻഡിഗോക്ക് ഡി.ജി.സി.എ നിർദേശം നൽകിയിരുന്നു.

യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുമായി ഇൻഡിഗോ

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുമായി ഇൻഡിഗോ. ഡിസംബർ 3,4,5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്കാണ് ഇൻഡിഗോ വൗച്ചർ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളിൽ യാത്രക്ക് ഈ വൗച്ചർ ഉപയോഗിക്കമെന്നും ഇൻഡിയോ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇൻഡിഗോ നടപടി.

വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈർഘ്യം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.

ഇ​ൻ​ഡി​ഗോ​യെ നി​രീ​ക്ഷി​ക്കാ​ൻ മേ​ൽ​നോ​ട്ട സ​മി​തി

ന്യൂ​ഡ​ൽ​ഹി: വ്യാ​പ​ക​മാ​യി വി​മാ​ന സ​ർ​വി​സ് റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്റെ ദൈ​നം​ദി​ന മേ​ൽ​നോ​ട്ട​ത്തി​ന് സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ). ഡെ​പ്യൂ​ട്ടി ചീ​ഫ് ഫ്ലൈ​റ്റ് ഓ​പ​റേ​ഷ​ൻ​സ് ഇ​ൻ​സ്‍പെ​ക്‌​ട​ർ, സീ​നി​യ​ർ ഫ്ലൈ​റ്റ് ഓ​പ​റേ​ഷ​ൻ​സ് ഇ​ൻ​സ്‍പെ​ക്‌​ട​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ട്ടു​പേ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ഇ​തി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളെ ഇ​ൻ​ഡി​ഗോ​യു​ടെ മും​ബൈ​യി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ നി​യോ​ഗി​ക്കും. ദി​വ​സ​വും ഇ​ൻ​ഡി​ഗോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ർ നി​രീ​ക്ഷി​ക്കും.

Tags:    
News Summary - IndiGo crisis: DGCA terminates 4 officials responsible for overseeing airline safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.