ബംഗളൂരു: സംഘപരിവാറിന്‍െറ ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്ന് ബീഫ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയതിനും ജാതി വ്യവസ്ഥക്കെതിരെ എഴുതിയതിനും ഭീഷണി സന്ദേശം ലഭിച്ച കന്നട എഴുത്തുകാരി ചേതന തീര്‍ഥഹള്ളി. ആര് എതിര്‍ത്താലും എഴുത്ത് നിര്‍ത്തില്ല. ഹിന്ദുത്വ ഭീകരതക്കെതിരായ എഴുത്ത് തുടരും. ഒരു കൂട്ടം ആളുകളാണ് തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതെന്നും ചേതന പറഞ്ഞു.
തന്‍െറ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിന്തുണക്കുന്നവരോട് നന്ദിയുണ്ട്. രാജ്യത്ത് അശാന്തി പരത്താനാണ് സംഘപരിവാര്‍ ശ്രമമെന്നും ചേതന മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിനിമാ തിരക്കഥാകൃത്തും നിര്‍മാതാവും കന്നട എഴുത്തുകാരിയുമായ ചേതന തീര്‍ഥഹള്ളിക്ക് ഫേസ്ബുക്ക് വഴി ഭീഷണി ലഭിച്ചത്. ബലാത്സംഗത്തിനിരയാക്കുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും ആയിരുന്നു ഭീഷണി.
ഇതേതുടര്‍ന്ന് നിരന്തരം ഭീഷണി മുഴക്കിയ മധുസൂധന്‍ ഗൗഡ എന്നയാള്‍ക്കെതിരെ ചേതന ഹനുമന്ത നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മധുസൂധന്‍ ഗൗഡയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ ക്രൈം സെല്ലിന്‍െറ സഹായം തേടിയിട്ടുണ്ട്
ഹിന്ദു മതത്തിലെ ജാതി സമ്പ്രദായത്തെ കുറിച്ച് ചേതന അടുത്തിടെ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ബീഫ് നിരോധത്തിനെതിരെ ബംഗളൂരുവില്‍ അടുത്തിടെ നടന്ന റാലിയിലും ചേതന പങ്കെടുത്തു. ഇതാണ് എതിരാളികളെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.