ഡല്‍ഹിയില്‍ രണ്ടരവയസ്സുകാരിയുടെ മാനഭംഗം: 17കാരായ രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ രണ്ടര വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ 17 വയസ്സുകാരായ രണ്ടുപേര്‍ പിടിയില്‍. ബാലികയുടെ കുടുംബവുമായി ബന്ധമുള്ള പ്രദേശവാസികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി വൈദ്യുതിനിലച്ച സമയത്തായിരുന്നു കുഞ്ഞിനെ തട്ടിയെടുത്തശേഷം മാനഭംഗപ്പെടുത്തിയത്. അതേ സമയം, ഒരു പെണ്‍കുട്ടിയെ രണ്ടുപേര്‍ ബൈക്കില്‍ കൊണ്ടുപോയതായി സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍, ഇവര്‍ മകളുമായി പോയതാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് നടന്ന രാംലീല പരിപാടിയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു കുഞ്ഞും പ്രതികളും. മുത്തശ്ശിയോടൊപ്പമായിരുന്ന കുഞ്ഞിനെ വൈദ്യുതി നിലച്ചപ്പോള്‍  തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അതിനിടെ, ആനന്ദ് വിഹാറില്‍ അഞ്ചുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേരെക്കൂടി അറസ്റ്റ്ചെയ്തു. ഡല്‍ഹി പൊലീസിന്‍െറ നിയന്ത്രണം കേന്ദ്രസര്‍ക്കാറില്‍നിന്ന് ഡല്‍ഹി സര്‍ക്കാറിനെ ഏല്‍പിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറോട് വീണ്ടും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.